ഒരു പെരുമഴയുടെ തുടക്കത്തില്‍, മഴ തുള്ളികള്‍ ആര്‍ക്കോ വേണ്ടി കാത്തു നില്‍ക്കുമ്പോള്‍, ഒന്നും പറയാതെ പടിയിറങ്ങിയ നിമിഷങ്ങളുടെ ഓര്‍മ്മകള്‍ പാദേയമാക്കി മനസ്സില്ലാമനസ്സോടെ തുടങ്ങിയ ഒരു യാത്ര... ഇപ്പോള്‍... മടങ്ങി പോകാന്‍ കഴിയാതെ...
2012 നവംബർ 16, വെള്ളിയാഴ്‌ച
2012 നവംബർ 15, വ്യാഴാഴ്‌ച
പ്രവാസ യാത്ര...
ഒരു പ്രവാസി ...
യാത്രയാരോടും പറയാതെ
പടിയിറങ്ങി...വാക്കും കേള്‍ക്കാതെ
ഒരു വാക്കും മിണ്ടാതെ
തല കുനിച്ചൂ...
ഇനി ഒരു വാക്കു മിണ്ടിയാല്‍
ഒരു നോക്ക് നോക്കിയാല്‍
ഈ യാത്ര ഇവിടെ നിന്ന് പോകും...
ഈറനായ് കണ്ണുകള്‍ കേണു നോക്കി,
പൈതങ്ങള്‍ കാലില്‍ പിടിയമര്‍ത്തി...
തിരിയാതെ ഞാനും...
മനസ്സിന്‍റെ തേങ്ങലും...
അമര്‍ത്തി പിടിച്ചു ഞാന്‍ തരിച്ചു നിന്നു..
എല്ലാം കരഞ്ഞോന്നു തീര്‍ത്തു നോക്കാം,
ആണായി പോയതും നിര്ഭാഗ്യമത്രേ...
യാത്രയാരോടും പറയാതെ
പടിയിറങ്ങി...വാക്കും കേള്‍ക്കാതെ
ഒരു വാക്കും മിണ്ടാതെ
തല കുനിച്ചൂ...
ഇനി ഒരു വാക്കു മിണ്ടിയാല്‍
ഒരു നോക്ക് നോക്കിയാല്‍
ഈ യാത്ര ഇവിടെ നിന്ന് പോകും...
ഈറനായ് കണ്ണുകള്‍ കേണു നോക്കി,
പൈതങ്ങള്‍ കാലില്‍ പിടിയമര്‍ത്തി...
തിരിയാതെ ഞാനും...
മനസ്സിന്‍റെ തേങ്ങലും...
അമര്‍ത്തി പിടിച്ചു ഞാന്‍ തരിച്ചു നിന്നു..
എല്ലാം കരഞ്ഞോന്നു തീര്‍ത്തു നോക്കാം,
ആണായി പോയതും നിര്ഭാഗ്യമത്രേ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

