*മേപ്പാടി ഹൈവേക്ക് വേണ്ടിയുള്ള ഈ ആവേശം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ സമ്മർദ്ദമാകുകയും തുടർ നടപ്പടികൾ ത്വരിതപ്പെടുത്താനും നമുക്ക് കഴിഞ്ഞാൽ വിജയത്തിന്റെ ദൂരം കുറഞ്ഞു വരും...*
മേപ്പാടി റോഡ് പൂര്‍ത്തിയായാല്‍, സമീപഭാവിയില്‍ സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ യാത്രാമാര്‍ഗമാകാനിടയുള്ള എറണാകുളം-ബാംഗ്ലൂര്‍ റൂട്ടില്‍ ദൂരം 60 കിലോമീറ്ററോളം കുറയാനുമിടയാകും. കൂടാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലായ തിരുവമ്പാടി-പൂവാറംതോട്-നിലമ്പൂര്‍ റോഡുമായി ബന്ധിപ്പിക്കപ്പെടുന്നതോടെ വയനാട്, മലപ്പുറം ജില്ലകളെ കൂട്ടിയിണക്കുന്ന ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ റോഡുകൂടിയാകുമിത്. മൂന്നു ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തെ പരസ്പരം ബന്ധിപ്പിക്കുന്ന യാത്രാമാര്‍ഗവും ഇതോടെ തുറക്കപ്പെടും. ഇപ്പോള്‍ നിലമ്പൂരില്‍നിന്ന് മണ്ഡലത്തിന്റെ മറ്റൊരു ഭാഗത്തെത്താൻ തമിഴ്‌നാട്ടിലൂടെ കിലോമീറ്ററുകളോളം സഞ്ചരിണ്ട അവസ്ഥയാണുള്ളത്. ഇതോടൊപ്പം ഈ മേഖല, ലോക ടൂറിസം മാപ്പിൽ ഏഴാം സ്ഥാനത്ത് നിൽക്കുന്ന വയനാടിന്റെ ടൂറിസ്റ്റ് കോറിഡോറായി മലപ്പുറത്തിന്റെ പ്രതിച്ഛായ മാറി ടൂറിസം രംഗത്തേക്ക് പുത്തനുണര്‍വുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പോത്തുകല്ലും മേപ്പാടിയും സൈര്യ വിഹാരത്തിന് മാർഗ്ഗമില്ലാത്ത രണ്ട് ജനതകൾ വനാതിർത്തിക്കിരുവശവും പരസ്പരം ബന്ധപ്പെടാൻ കഴിയാതെ നിൽക്കുമ്പോൾ പോത്തുകല്ല് - മേപ്പാടി മലയോരപാത യാത്രാ യോഗ്യമാക്കാൻ അധികൃതരുടെ കരുണക്ക് വേണ്ടിയുള്ള മുറവിളി വർഷങ്ങളോളം പഴക്കമുണ്ട്..
പോത്ത്കല്ല് - മേപ്പാടി ഹിൽ ഹൈവേ പൂർത്തീകരിക്കാൻ തന്റെ കഴിവിന്റെ നൂറ് ശതമാനവും ശ്രമിക്കുമെന്നും കേന്ദ്ര ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തി രണ്ട് വർഷത്തിനുള്ളിൽ തന്നെ ഈ പാത പൂർത്തീകരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഈ ആവശ്യമുന്നയിച്ച് ഒരു ജനകീയ മാർച്ച് സംഘടിപ്പിക്കുകയാണെങ്കിൽ അതിന്റെ മുന്നിൽ നിന്നു കൊണ്ട് തന്നെ അതിനെ നയിക്കുമെന്നും നിലമ്പൂരിന്റെ MLA ശ്രീ. പി.വി അൻവർ അന്ന് പ്രഖ്യാപിച്ചത് നിറഞ്ഞ ആ രവത്തോടെയും കൈയ്യടിയോടെയുമാണ് ജനങ്ങൾ സ്വീകരിച്ചത്..
സർവ്വേ നടപടികളും ഫണ്ട് അലോട്ടുമെന്റും കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന വിശ്വാസം ജനങ്ങളിൽ പുതിയ സ്വപ്നങ്ങൾക്ക് ചിറക് നല്കുന്നു.. ഭരണകക്ഷിയായ CPM ന്റെ പോത്ത്കല്ല് യുണിറ്റ് ഈ വിഷയത്തിൽ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ നടത്തുന്നത് പാർട്ടി ഭേതമന്യേ മുഴുവൻ ജനങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതും ശ്ളാഘനീയവുമാണ്...
ഇതിന് വേണ്ടി ഊർജ്ജവും യുവത്വവും സംഘടിപ്പിച്ചു കൊണ്ട് മലപ്പുറം -വയനാട് ഹിൽ ഹൈവേ ഫേസ് ബുക്ക്, watsapp കൂട്ടായ്മകളും സജീവമായി രംഗത്ത് വന്നപ്പോഴാണ് ജനവികാരം മനസ്സിലാക്കുകയും നിരന്തരമായ സമ്മർദ്ദം നാട്ടിൽ രൂപപ്പെടുകയും ചെയ്തത്. വയനാട്-മലപ്പുറം ആക്ഷൻ കൗൺസിൽ, മേപ്പാടി ഹിൽ ഹൈവേ ആക്ഷൻ കൗൺസിൽ, ബത്തേരി രൂപത, KSRTC നിലമ്പൂർ ഫാൻസ്, വികസന ജന മുന്നണി - പോത്തുകല്ല്, പോപ്പി ജിദ്ദ, തുടങ്ങിയവരുടെയും
ഇടത്പക്ഷ യുവജന സംഘടനയുടെ നേതാക്കൾ സഹീർ പരപ്പൻ, MLA എം സ്വരാജ്, MLA ശ്രീ PV അൻവർ, വയനാട് MLA ശശീന്ദ്രൻ, MP വഹാബ്ക്ക, KPCC സെക്രട്ടറി ശ്രീ വി.വി പ്രകാശ്, ശ്രീ. സുഗതൻ മാസ്റ്റർ, നൈനാൻ ബിജു സാർ, ജിജിത് PV വയനാട്, റനീസ് കെ.ടി, തുടങ്ങി എല്ലാവടെയും ശ്രമങ്ങളാണ് സ്വപ്ന പാതക്ക് വേണ്ടിയുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടിയത്..
ഈ ആവേശം കെടാതിരിക്കാനും ജ്വാലയായി പടരാനും ലക്ഷ്യം പൂർത്തിയാകുന്നത് വരെ ഒരു മനസ്സോടെ നാടിന് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാനും എല്ലാ പാർട്ടി വിരോധങ്ങളൂം മറന്ന് ജനപിന്തുണയോടെ നമ്മുടെ പാത പൂർത്തീകരിക്കാൻ വേണ്ട സമ്മർദ്ദങ്ങൾ എല്ലാ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടതുണ്ട്.. ഈ ആവേശം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ സമ്മർദ്ദമാകുകയും തുടർ നടപ്പടികൾ ത്വരിതപ്പെടുത്താനും നമുക്ക് കഴിയുമ്പോൾ വിജയത്തിന്റെ ദൂരം കുറഞ്ഞു വരും...
ഞാൻ പിറകോട്ട് വെക്കുന്ന കാൽപാടുകളാണ് എന്റെ നാടിന്റെയും വികസന മുരടിപ്പ്...
എന്ന് മനസ്സിലാക്കി മേഖലയിലെ സർവ്വ ജന പിന്തുണയും പ്രവർത്തനങ്ങളൂം ഊർജ്ജിതമാകണം.
*വികസന ജന മുന്നണി - പോത്തുകല്ല്*