2017 ജനുവരി 7, ശനിയാഴ്‌ച

 *പ്രവാസത്തിന്റെ കണ്ണുനീർ...*

ഇനിയില്ല  കരയുവാൻ
ത്രാണി യെന്നോതി,
കരയുന്നു  കണ്ണുകൾ
ക്കിതു മാത്രമോ ജന്മ ദൗത്യം...

കടലുകൾക്കൊക്കെയും
മേലെ  പറന്നവർ
കടലോളം കനലുകൾ
ഉള്ളിലേറ്റാൻ..?

കരയുന്ന പെണ്ണിന്റെ
കനലുകളണക്കുവാൻ
കനകത്തിനാവുമോ
കസർത്തുകാരാ..?

അന്യന്റെ  മാറാപ്പു
ചുമലിലേറ്റുന്നതും,
ആരാന്റെ  ഖജനാവ്
സൂക്ഷിക്കാനേറ്റതും,
ആരോഗ്യമൊക്കെയും
ആവിയായ് തീർത്തതും
അവനാന്റെ പുരയിടം
വിറ്റിട്ടു വേണമോ..?


ഇനിയില്ല  കരയുവാൻ
ത്രാണി യെന്നോതി,
കരയുന്നു  കണ്ണുകൾ
ക്കിതു മാത്രമോ ജന്മ ദൗത്യം..?

നാസിർ കോട്ടക്കുത്ത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ