ഒരു വിഫല ശ്രമം.. എങ്കിലും ചാരിതാർത്ഥ്യത്തോടെ..
പോത്തുകല്ലിൽ സംയുക്ത ഈദ്ഗാഹ്.
മാനവ എൈക്യത്തിന്റെയും സഹോദര സ്നേഹത്തിന്റെയും ഉദാത്തമായ മാതൃകാ സന്ദേശ മറിയിച്ചു കൊണ്ട് പോത്തുകല്ലിൽ സംയുക്തമായി ഈദ് ആഘോഷിക്കുവാൻ തീരുമാനമായി. ജംഇയ്യത്തുൽ മുജാഹിദീൻ, ടൗൺ ജുമാ മസ്ജിദ് (ജമാഅത്തെ ഇസ്ലാമി), KNM ബസ് സ്റ്റാന്റ് മസ്ജിദ് തുടങ്ങി മൂന്നു മഹല്ലുകൾ ചേർന്നാണ് പോത്തുകല്ല് അങ്ങാടിയിൽ പ്രത്യേകം സജ്ജീകരിച്ച ഈദ്ഗാഹിൽ വിശുദ്ധ റമസാന്‍ മാസത്തിന് പരിസമാപ്തി കുറിച്ചു കൊണ്ടുള്ള ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. സമൂഹത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദവും ഐക്യവും കെട്ടിപ്പടുക്കാനും സാമുദായിക ധ്രുവീകരണം ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തില്‍ സമുദായ ഐക്യവും സഹവര്‍ത്തിത്വവും വളര്‍ത്തിയെടുക്കുന്നതിന് വേണ്ടിയുള്ള യുവാക്കളുടെ ഇത്തരം ശ്രമങ്ങളിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കാനും കമ്മിറ്റി അംഗങ്ങൾ സന്നദ്ധത അറിയിച്ചു. പോത്തുകല്ല് വില്ലേജ് ഓഫീസിന് സമീപമാണ് ഈദ്ഗാഹ് ഒരുക്കിയിട്ടുള്ളത്. നമസ്കാരം 8 മണിക്ക് തന്നെ ആരംഭിക്കുമെന്നും അതിനുമുമ്പായി തന്നെ എല്ലാവരും ഈദ്ഗാഹിൽ എത്തി ചേരണമെന്നും ഭാരവാഹികൾ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ