*ഒരു ഓർമ്മക്കുറിപ്പ്*
"ആരാടാ.. മത്തി കുട്ടി... " ഇടി മുഴക്കത്തോടെയുള്ള ആ ചോദ്യം ഹിന്ദി മാഷ് ശിവദാസൻ സാറിന്റെ തായിരുന്നു...
ആ ഹാളിലെ മൊത്തം ക്ലാസുകളും നിശബ്ദമായി... ക്ലാസ്സെടുത്തു കൊണ്ടിരുന്ന ടീച്ചെർമാരെല്ലാം പെട്ടെന്നേന്തോ സംഭവിച്ചപ്പോലെ...
കുട്ടികൾ പരസ്പരം നോക്കി.., ഇടിവെട്ടിയതല്ല..
അപ്പുറത്തെ ക്ലാസിൽ നിന്നും ശിവദാസൻ സാറാണ്... എല്ലാവർക്കും ഭയമാണ് അദ്ദേഹത്തെ..
നിശബ്ദതയിൽ വീണ്ടും അതേ ശബ്ദം...
"ആരാടാ.. മത്തിക്കുട്ടി...?"
ഇപ്പോഴാണ് ചോദ്യം വ്യക്തമായത്...
കഴിഞ്ഞ പരീക്ഷയുടെ ആൻസർ പേപ്പർ വാല്യുവേഷൻ കഴിഞ്ഞത് മാഷ് ചുരുട്ടി പിടിച്ചാണ് ക്ലാസിലേക്ക് വന്നത്...
നമസ്തേ.. സാർ...
കൈ കൂപ്പലിൽ പലരുടെ മനസ്സിലും പല പ്രാർത്ഥനകളായിരുന്നു... ഹിന്ദി സാറിനെ കാണുന്നതേ വെപ്രാളമായിരുന്നു...
പരീക്ഷാ പേപ്പർ കണ്ടതോടെ ആകപ്പാടെ ഒരു വേദന... ചങ്കിലാണോ, നെഞ്ചിലാണോ.. അതോ വയറിനകത്താണോ..? എവിടെയൊക്കെയോ പലതരം വേദനകൾ...
ശ്വാസമിടിപ്പ് കൂടി കൂടി വരികയാണ്...
വയറിനകത്ത് രാവിലെ കഴിച്ച പുട്ടും പുട്ടിലെ തേങ്ങയും അടി തുടങ്ങി കഴിഞ്ഞു...
ഇന്നെന്തെങ്കിലും നടക്കും.. അടി ഉറപ്പാണ്..
ഹിന്ദി കുറച്ച് കട്ടിയാണ്... അക്ഷരങ്ങളെല്ലാം എന്തോ ശത്രുതയിലാണ്.. വഴങ്ങുന്നില്ല.. ഛായും ങ്ങായും എല്ലാം ഒരേ പോലെ...
മത്തങ്ങ എഴുതിയാൽ മത്തച്ഛനാകുന്ന കലാരൂപം...
ചക്കിക്കൊത്ത ചങ്കരനെന്ന പോലെ മാഷും... ഒരു മെരുക്കമില്ല..
പരന്ന ശരീരവും കനത്ത ശബ്ദവും
കയ്യിൽ വടിയും...
മൂത്രമൊഴിക്കാൻ മൂത്രപുര കാണാറില്ല... സാറിനെ കാണുമ്പോഴേ പാതി നടന്നിരിക്കും...
എല്ലാവരും പരസ്പരം നോക്കുന്നു... മത്തിക്കുട്ടി..? അങ്ങനെയെരാൾ..
പെട്ടന്ന് ആൺ കുട്ടികളുടെ ഇടയിൽ നിന്നും വെളുത്ത അധികം ഉയരമില്ലാത്ത ഒരാൾ... പകുതി എണീറ്റ് പകുതി എണീക്കാതെ എണീറ്റു. എല്ലാവരുടെയും കണ്ണുകൾ അങ്ങാട്ടായി..
എന്താടാ നിന്റെ പേര്...?
ഹാളിൽ മൊത്തം വീണ്ടും നിശബ്ദത..
'' മത്തായി കുട്ടി.. സാർ.. "
''നിന്റെ A എവിടെ പോയെടാ....?"
ഇംഗ്ലീഷിൽ മത്തായി കുട്ടി എന്നെഴുതിയപ്പോൾ ഒരു A എഴുതാൻ വിട്ടു പോയി, മത്തിക്കുട്ടിയായി...
"ഇങ്ങോട്ട് ഇറങ്ങി വാടാ.. എല്ലാവരും ഒന്ന് കാണട്ടെ.. മത്തി കുട്ടിയെ ... നിനക്കേ.. ഒരു A കുറവാല്ലോടാ..." ഹെ... ഹെ... ഹെ... ഗൗരവത്തോടെ മസിലുപിടിച്ച് വരാറുള്ള മാഷിനും കൺട്രോൾ വിട്ടപ്പോൾ പിന്നെ ക്ലാസിൽ ആകെ കൂട്ടച്ചിരിയായിരുന്നു... ആ ചിരി ഹാളിലെ മുഴുവൻ ക്ലാസിലേക്കും പടർന്ന ചിരിയായി...
*നാസിർ കോട്ടക്കുത്ത്*
പോത്തുകല്ല്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ