*എന്റെ ഉമ്മ എന്റെ പൊന്നുമ്മ*
*ഈ പെരുന്നാളിന് ഒരു ഉമ്മ നമ്മുടെ ഉമ്മാക്ക് കൊടുക്കുക.*
നമ്മൾ നമ്മുടെ ഉമ്മയോട് സലാം പറയാറുണ്ടോ..?
ഒരു പെരുന്നാളിനെങ്കിലും ഉമ്മായുടെ കവിളിലോ നെറ്റിയിലോ ഒരു ഉമ്മ കൊടുക്കാൻ നമ്മൾ തയ്യാറായിട്ടുണ്ടോ..?
ഇപ്രാവശ്യത്തെ പെരുന്നാളിന് നമുക്ക് നമ്മുടെ ഉമ്മയെ എല്ലാ മക്കളുടേയും മരുമക്കളുടെയും പേരക്കുട്ടികളുടെയും മുന്നിൽ വെച്ച് ഒന്ന് ആദരിക്കുന്നത് ഒന്ന് ഓർത്ത് നോക്കൂ... സന്തോഷം കൊണ്ട് അവരുടെ കണ്ണ് നിറയുന്നത് കാണാം. ഇത് അനുഭവമാണ്...
കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങളുടെ എല്ലാ പെരുന്നാളിനും എല്ലാ ജ്യേഷ്ഠാനുജൻമാരും ഭാര്യമാരും കുട്ടികളും എല്ലാവരും ഏതെങ്കിലും ഒരു വീട്ടിൽ ഒരുമിച്ച് പെരുന്നാൾ ആഘോഷിക്കാറാണ് ഞങ്ങളുടെ പതിവ്. പെരുന്നാൾ നമസ്കാരം കഴിഞ്ഞ് വീട്ടിലെത്തിയാൽ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഹാളിന്റെ പ്രധാന ഭാഗത്ത് നടുവിലായി ഒരു കസേരയിട്ട് ഉമ്മയെ ഞങ്ങൾ അതിലിരുത്തും. എന്നിട്ട് ചെറിയ മകൻ ആദ്യം ഉമ്മയുടെ കവിളിലോ നെറ്റിയിലോ ചേർത്ത് പിടിച്ച് ഉമ്മ കൊടുക്കും. മറ്റു മക്കളും മരുമക്കളും ചുറ്റിനും കൂടി നിന്ന് കയ്യടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഫോട്ടോ എടുക്കകയും ചെയ്യും. അങ്ങനെ
ഓരോ മക്കളും മരുമക്കളും പേരക്കുട്ടികളും വരിവരിയായി വന്ന് ഉമ്മ കൊടുക്കുമ്പോൾ വലിയ വലിയ മക്കളൊക്കെ വന്ന് ഉമ്മ കൊടുക്കുമ്പോൾ ഉമ്മായുടെയും ഞങ്ങളുടെയുമൊക്കെ കണ്ണുകൾ നിറയും. കാരണം അന്നോളം ഉമ്മയെ കാണുമ്പോൾ ഒന്ന് സലാം പോലും പറയാൻ മടിയോ നാണമോ ഒക്കെയായിരിക്കും എല്ലാവർക്കും. അങ്ങനെയുള്ള തന്റെ മകൻ വർഷങ്ങൾക്ക് ശേഷം പെരുന്നാൾ സമ്മാനമായി എല്ലാവരുടെയും മുന്നിൽ വെച്ച് ഒരുമ്മാന്റെ സ്ഥാനവും മൂല്യവും സ്നേഹവും അംഗീകരിച്ച് നെഞ്ചോട് ചേർത്ത് വെക്കുന്നു... തനിക്കെല്ലാത്തിലും വലുത് തന്റെ ഉമ്മ തന്നെയാണെന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് ഈ പെരുന്നാൾ സുദിനത്തിൽ മനസ്സുകൊണ്ട് പ്രഖ്യാപിക്കുന്നു. ഇതിൽപരം സുകൃതം മറ്റെന്തുണ്ട്.. പ്രത്യേകിച്ച് ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ട മാതാ പിതാക്കളിൽ ഒറ്റപ്പെടലിന്റെ വലിയ കയങ്ങളിലൂടെയായിരിക്കും അവരോരോ ദിവസങ്ങളും തള്ളി നീക്കി കൊണ്ടിരിക്കന്നത്. തന്റെ ഇന്നോളം താങ്ങും തണലുമായി കൂടെയുണ്ടായിരുന്ന ഒരാൾ നഷ്ടപ്പെടുമ്പോൾ താങ്ങാൻ കഴിയാത്ത വലിയ വിടവ് നികത്താൻ കഴിയാതെ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ നമുക്ക് ചിന്തിക്കാൻ കഴിയുനുണ്ടോ..? അതവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന സമയമാ.. ധൈര്യം കൊടുക്കാൻ നമ്മളുമില്ലെങ്കിൽ തകർന്നു പോകും.. താങ്ങി നിർത്തി ധൈര്യം കൊടുക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ നമ്മളേ കൊണ്ടൊക്കെ പിന്നെ എന്ത് കാര്യം..?
അവര് നമ്മളെ മടിയിലിരുത്തി കൊഞ്ചിച്ച് ഉമ്മ വെച്ചിരുന്ന ആ പഴയ കാലം നമ്മൾ ഓർക്കാറില്ലെങ്കിലും അവർ പലപ്പോഴും ഓർക്കുന്നുണ്ടാവും.
നമ്മൾ മക്കളെല്ലാവരും നമ്മുടെ ഉമ്മയോടുള്ള സ്നേഹം മനസ്സിൽ മറച്ചുവെക്കുന്നവരാണ്. നമ്മുടെ മനസ്സിൽ അവരോട് സ്നേഹമുണ്ടെങ്കിലും അവരോട് ആ സ്നേഹം പ്രകടിപ്പിക്കാൻ നമുക്ക് കഴിയാറില്ല. പുറത്ത് പ്രകടിപ്പിക്കാൻ കഴിയാത്ത സ്നേഹം കൊണ്ട് ആർക്കാണ് പ്രയോജനം...
നമ്മൾ എപ്പോഴും നമസ്കാര ശേഷവും മറ്റും അവർക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്.. പക്ഷേ ഒരു പ്രാവശ്യമെങ്കിലും നമ്മൾ നമ്മുടെ ഉമ്മയുടെ മുഖത്ത് നോക്കി ഉമ്മാ ഞാൻ എന്നും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്ന് പറഞ്ഞ് ധൈര്യം കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടോ..? അങ്ങനെ കഴിയുമ്പോഴാണ് പ്രാർത്ഥനയുടെ പോസിറ്റീവ് എനർജി അവരുടെ മനസ്സിന് സന്തോഷവും സുഖവും ധൈര്യവും ഉള്ളവരാകുകയും ഒരുപാട് അസുഖങ്ങളേയും ഒറ്റപ്പെടലുകളേയും പ്രതിരോധിക്കാനുള്ള മനഃശക്തിയും ആത്മവിശ്വാസവും ഒക്കെ ലഭിക്കുകയും ചെയ്യുന്നത്... അത് നമ്മൾ എത്രകാശ് ചിലവാക്കി വാങ്ങി കൊടുക്കുന്ന ഏത് മരുന്ന് കൊണ്ടും നേടികൊടുക്കാൻ കഴിയാത്ത വലിയ സഹായവും അതിലേറെ പുണ്യവുമാണ്..
ഇപ്രാവശ്യത്തെ പെരുന്നാൾ നമ്മുടെ മാതാപിതാക്കളെ ആദരിക്കാനും കൂടിയുള്ളതായാൽ അതിൽ പരം പുണ്യം മറ്റെന്താണ്..

അല്ലാഹു അനുഗ്രഹിക്കട്ടെ-
വായിക്കുക, ഷെയർ ചെയ്യുക..
പ്രാർത്ഥനയോടെ
നിങ്ങളുടെ,
*നാസിർ കോട്ടക്കുത്ത്*

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ