നിന്റെ എല്ലാ വേദനകളിലും ഞാനുണ്ട് കൂടെ... പങ്കു വെക്കാൻ കഴിയുമായിരുന്നെങ്കിൽ ആദ്യം ഞാനാവശ്യപ്പെടുക നിന്റെ വേദനകൾ എനിക്ക് നൽകാനായിരിക്കും... സത്യമായിട്ടും നീ വേദനിക്കുന്നതും കരയുന്നതും എനിക്ക് സഹിക്കാൻ കഴിയാത്തതാണ്... എന്നാലും പലപ്പോഴും നിന്നെ ഞാൻ കരയിച്ചിട്ടുണ്ട്... അപ്പോഴൊക്കെ നീ കരയുന്നതിന്റെ പതിന്മടങ്ങ് നീയറിയാതെ ഞാൻ കരയാറുണ്ട്.. അത് ചിലപ്പോഴൊക്കെ കുറ്റബോധം കൊണ്ടും പലപ്പോഴും ജീവനേക്കാൾ സ്നേഹിക്കുന്ന നമ്മുടെയിടയിൽ നിർഭാഗ്യവശാൽ ഇങ്ങനെയൊരനുഭവം വന്നു പോകുന്നതിലുള്ള സങ്കടംകൊണ്ടും ആകാം..
പക്ഷേ, നീ വേദനിക്കുന്നത് തടയാൻ എന്റെ ജീവൻ കൊടുത്തായാലും വേദനയകറ്റാൻ കഴിയുമെങ്കിൽ ഞാനത് ചെയ്യാൻ തയ്യാറാണ്.. കാരണം എനിക്കേറ്റവും പ്രിയപ്പെട്ടവൾ നീയാണ്.. എന്തിനേക്കാളും ഞാൻ സ്നേഹിക്കുന്നതും നിന്നെയാണ്.. നിന്റെ ശ്വാസം എന്റെ ശ്വാസത്തിൽ ലയിക്കുന്ന നിമിഷങ്ങളെ ഞാൻ ഓർക്കുന്നു. നിന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളിൽ അമരുന്ന നിമിഷവും.. നിന്റെ സാമീപ്യം എന്റെ നിലനിൽപിന്റെ ഊർജ്ജമാണ്.. നഷ്ടപെടാതെയും അകന്നുപോകാതെയും സൂക്ഷിച്ചു വെക്കാൻ മാത്രം നീ എനിക്ക് നിധിയും മാണിക്യവുമാണ്.. സത്യമായിട്ടും ഞാൻ അല്ലാഹുവിനോട് നന്ദിയുള്ളവനാണ്, കാരണം അല്ലാഹു എനിക്ക് സമ്മാനിച്ചത് ആർക്കും കിട്ടാത്ത ഒരു നിധിയാണ്.. ആ നിധി എന്റെ ജീവിതത്തിന്റെ പ്രകാശവും സുന്ധവുമാണ്...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ