2017 ജനുവരി 7, ശനിയാഴ്‌ച

നാട്ടിലെ ഒരു അവധിക്കാലത്ത്...

സംയുക്ത  ഈദ്ഗാഹിനുള്ള എന്റെ  ശ്രമങ്ങൾ പൂവണിയുമോ  അതോ പുഗ്ഗിടുമോ..?

 ഐക്യത്തിന്റെയും  സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും  സന്ദേശമറിയിക്കുന്ന ഈദും ഈദ്ഗാഹും ഒറ്റക്കൊറ്റക്ക് നമസ്കരിച്ച് പിരിയുന്നിടത്ത് എവിടെയാ നിങ്ങള് പറയുന്ന ഐക്യമുള്ളത്..? എവിടെയാ നിങ്ങൾ പറയുന്ന മുസ്ലിം  സാഹോദര്യമുള്ളത്..?  സംസാരിച്ച് തുടങ്ങുന്നടത്തൊക്കെ പഴയ വിദ്വേശത്തിന്റെ മാറാപ്പ് മുന്നിൽ വെച്ച്  വിലപേശുന്ന ഒരു കൂട്ടവും  ഒരു മുസ്ലിം സഹോദരനെ എല്ലാം മറന്ന്  സഹോദരനായി കാണാനുള്ള മാനസിക പക്വതയെത്താത്ത കുറച്ചാളുകൾക്കിടയിലുമാണ് ഇസ്ലാമിന്റെ അടിസ്ഥാന ബാലപാഠം  ചെല്ലിക്കൊടുക്കാൻ ഞാൻ  ശമിക്കുന്നത്..? അനക്ക് തീരെ തലച്ചോറില്ലേ എന്ന ലീക്ക് ബീരാന്റെ ചോദ്യമാ ഞാൻ എന്നോടു തന്നെ ചോദിക്കുന്നത്. നിങ്ങള് പറ,  സംയുക്ത ഈദ്ഗാഹിനുള്ള എന്റെ ശ്രമങ്ങൾ പൂവിടുമോ..?

നാസിർ കോട്ടക്കുത്ത് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ