ഒരു മൂന്നാർ യാത്രാ വിവരണം
സഞ്ചാരിയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് കാന്തല്ലൂരിലെ മഞ്ഞിൽ പുതഞ്ഞ ആപ്പിൾ തോട്ടത്തിലൂടെ നടക്കാനായിരുന്നു ഇപ്രാശ്യത്തെ ഞങ്ങളുടെ യാത്ര. മഞ്ഞ് മൂടി കിടക്കുന്ന ആപ്പിൾ മരങ്ങളിൽ ചുവന്ന സുന്ദരി ആപ്പിളുകൾ ഒളിഞ്ഞ് നോക്കുന്നത് വശ്യമായ കാഴ്ചയാണ്. തട്ടുതട്ടായ കാന്തല്ലൂരിന്റെ ഭൂമിയിൽ ഓറഞ്ചും, സ്റ്റോബറിയും, ബ്ലാക്ബറിയും, സബർജലും, പ്ലംസും അങ്ങനെ അനേകം പഴങ്ങളുടെ അധികം ആരും അറിയാത്ത കേരളത്തിലെ വിളനിലമാണ്.
പാലക്കാട്, നെല്ല് വിളയുന്ന പാട വരമ്പുകൾക്ക് കാവലായി കരിമ്പനകളും -പൊള്ളാച്ചിയിൽ നിന്ന് ഉടുമൽപേട്ട് റോഡിലെ ആകാശം മുട്ടി നിൽക്കുന്ന കാറ്റാടികളും അമരാവതി ഡാമിലെ മീൻ പിടുത്തവും - മറയൂർ ചന്ദന മരങ്ങളും കരിമ്പ് നീര് വററിച്ച് പ്രശസ്തമായ മറയൂർ ശർക്കര നിർമ്മാണവും, പണ്ട് കാലങ്ങളിൽ മുനികൾ തപസ്സിരിക്കാൻ നിർമ്മിച്ച കുന്നിൻ ചരുവിലെ മുനിയറകളും ടൈഗർ റിസർവ് ഫോറസ്റ്റും യാത്രയിൽ കിട്ടുന്ന അനുഭവങ്ങളാണ് -
തിരിച്ച് പഞ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി എന്നറിയപ്പെടുന്ന ആനമുടി മലയിൽ നിന്നുളള വെള്ളച്ചാട്ടം, വംശനാശം നേരിടുന്ന വരയാടുകൾ വളരുന്ന ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആനമുടി മലയിലേക്ക് ബസ്സിൽ ഒരു ട്രക്കിംങ്ങ്. ഇരവികുളം നാഷനല്‍ പാര്‍ക്ക് മൂന്നാറിനടുത്താണ്. സമുദ്രനിരപ്പില്‍ നിന്ന് 2695 മീറ്റര്‍ ഉയരത്തിലാണിത്. മുതിരപ്പുഴ, ചന്തുവരായി, കുണ്ടല എന്നീ മൂന്നു നദികളുടെ സംഗമ സ്ഥലമാണ് മൂന്നാര്‍. ഈ മൂന്നു നദികളുടെ സംഗമവേദി ആയതു കൊണ്ടാണ് മുന്നാര്‍ എന്ന പേരു വന്നത്. ആഗസ്റ്റ് തൊട്ട് മാര്‍ച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികള്‍ കൂടുതലെത്തുന്നത്. അവിടെ നിന്നും മാട്ടുപെട്ടി ഡാം, എക്കോ പോയന്റ്, കണ്ടള ഡാം, ടോപ്പ് സ്റ്റേഷൻ... മാട്ടുപ്പെട്ടി കുണ്ടള ഡാമുകളിലെ വെള്ളം എത്തിച്ചേരുന്നത് പള്ളിവാസല്‍ പവര്‍ഹൗസിലേക്കാണ്. ആര്‍ച്ച് ഡാമിന്റെ മാതൃകയില്‍ പണിതിട്ടുള്ള കുണ്ടള ഡാം കേരളത്തിലെ ആദ്യകാല ഡാമുകളിലൊന്നാണ്. അവിടെ ഒരു ഒന്നൊന്നര സീൻ ആണ് നമ്മളെ കാത്ത് ദൈവം ഒരുക്കി വെച്ചിരിക്കുന്നത്. ഇപ്പോൾ കുണ്ടറ ഡാമിന്റെ അടുത്ത് ഒരു പ്രത്യേക മരം ഇലകൾ കൊഴിച്ച് മരം മുഴുവൻ റോസ്-വൈറ്റ് കളറിലുള്ള പൂക്കൾ നിറഞ്ഞ് നിക്കുന്നത് ഡാം കാഴ്ചകൾ വിവരിക്കാനാവാത്ത വിധം മനോഹരമാണ്... ഓരോ യാത്രയും ഓരോ അനുഭവങ്ങളും ഒരോ പാഠങ്ങളുമായിരിക്കും നമുക്ക് നല്കുക..
ദൈവം എത്ര ഭംഗിയായാണ് പ്രകൃതിയെ ഒരുക്കിയിരിക്കുന്നതെന്നും, "നിങ്ങൾ ഭൂമിയിലൂടെ വേണ്ടുവോളം സഞ്ചരിക്കുകയും എന്നിട്ട് അവൻ നിങ്ങൾക്ക് ചെയ്ത് തന്ന അനുഗ്രഹങ്ങളെയും അവന്റെ കഴിവുകളേയും മനസ്സിലാക്കുകയും ചെയ്യുക.. ദൈവത്തിന്റെ നന്ദിയുള്ള ദാസൻമാരാവാൻ വേണ്ടി." എന്ന വി.ഖുർആൻ വചനവുമാണ് ഈ യാത്രയിൽ മനസ്സിൽ വന്നത്. സഞ്ചാരികൾക്ക് ഇത്രയും നല്ല, വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത വിധം വിരുന്നൊരുക്കി തരുന്ന ദൈവത്തിന് ഒരു നന്ദി വാക്കെങ്കിലും പറയാതെ ഈ വിവരണം പൂർത്തിയാകുന്നില്ല. സർവ്വേശ്വരന് സ്തുതി...
നാസിർ കോട്ടക്കുത്ത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ