മേപ്പാടി ഹിൽ ഹൈവേക്ക് വേണ്ടി...
ഒരുപാട് കരയുമ്പോൾ ഒരു തുള്ളി കിട്ടുമെന്നത് അമ്മയിൽ നിന്നു പോലും കുഞ്ഞിന്റെ വളർച്ചയുടെ അത്യാവശ്യം കരഞ്ഞു വാങ്ങിയാലേ കിട്ടുന്നൊള്ളൂവെങ്കിൽ, അധികൃതരിൽ നിന്നും പോത്തുകല്ലിന്റെ വളർച്ചക്കും കോഴിക്കോടോളം വികസനത്തിന് സാധ്യതകളുമുള്ള പോത്തുകല്ല് - മുണ്ടേരി - മേപ്പാടി - കൽപറ്റ ഹിൽ ഹൈവേക്ക് വേണ്ടിയുള്ള ഈ നാടിന്റെ മുറവിളി തുടങ്ങിയിട്ട് പതിറ്റാണ്ട്കളോളം പഴക്കമുണ്ട്.
നിലവിൽ മലപ്പുറം ജില്ലയേയും വയനാട് ജില്ലയേയും നേരിട്ട് ബന്ധപ്പെടാൻ റോഡുകളോ റയിൽവേയോ മറ്റു മാർഗ്ഗങ്ങളോ ഇല്ലാത്തതിനാൽ കാടിന്റെ രണ്ടറ്റത്തായി അകറ്റപ്പെട്ടിരിക്കന്നു.
പോത്തുകല്ല് - മേപ്പാടി റോഡ് പൂര്‍ത്തിയായാല്‍, സമീപഭാവിയില്‍ സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ യാത്രാമാര്‍ഗമാകാനിടയുള്ള എറണാകുളം-ബാംഗ്ലൂര്‍ റൂട്ടില്‍ ദൂരം 40 കിലോമീറ്ററോളം കുറയാനിടയാകും. ഇതോടൊപ്പം ടൂറിസ മേഖലയിൽ ലോകത്ത് ഏഴാം സ്ഥാനമുള്ള വയനാട് ജില്ലയെ, മലപ്പുറത്തിന്റെ ടൂറിസത്തിന് മുതൽ കൂട്ടാകുന്ന രീതിയിൽ നിലമ്പൂരിനെ ടൂറിസം കോറിഡോറായി മാറ്റി ലോക ടൂറിസം മാപ്പിലേക്ക് ഉയർത്താനാകുമെന്നത് പോത്തുകല്ലിന്റെ വ്യാവസായിക - സാമ്പത്തിക-തൊഴിൽ മേഖലകളിൽ പുതിയ വാതായനങ്ങൾ തുറക്കപ്പെടും. കൂടാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലായ തിരുവമ്പാടി-പൂവാറംതോട്-നിലമ്പൂര്‍ റോഡുമായി ബന്ധിപ്പിക്കപ്പെടുന്നതോടെ വയനാട്, മലപ്പുറം ജില്ലകളെ കൂട്ടിയിണക്കുന്ന ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ റോഡുകൂടിയാകുമിത്. മൂന്നു ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തെ പരസ്പരം ബന്ധിപ്പിക്കുന്ന യാത്രാമാര്‍ഗവും ഇതോടെ തുറക്കപ്പെടും.
നിലമ്പൂരില്‍നിന്ന് മണ്ഡലത്തിന്റെ മറ്റൊരു ഭാഗമായ തമിഴ്‌നാട്ടിലൂടെ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
നാലോളം ആദിവാസി കോളനികൾക്കും ഏഷ്യയിലെ ഏറ്റവും വലിയ കൃഷിഫാമായ മുണ്ടേരി വിത്ത് കൃഷിത്തോട്ടവും സഞ്ചാരയോഗ്യമാക്കാനും കഴിയുന്ന ഈ റോഡ് വയനാടിനെ നിലമ്പൂർ റെയിൽവേയുമായി ബന്ധിപ്പിക്കാൻ വെറും 40 കി.മീ. കൊണ്ട് സാധിക്കകയും ചെയ്യും.
ഇതിനായി വേണ്ടത് വെറും ഏഴ് കിലോമീറ്റർ റോഡ് പുതുതായി നിർമ്മിക്കുക മാത്രമാണ്... നിലവിൽ ഈ ഭാഗത്ത് കുറച്ച് ഭാഗം പഴയ കൂപ്പ് റോഡ് മാത്രമാണ് ഉള്ളത്. തമിഴ്നാട് അതിർത്തി കടക്കാതെ കേരളത്തിനകത്തു കൂടിയുള്ള റോഡായതിനാൽ പ്രത്യേകമായ ചേക്ക് പോസ്റ്റോ നിയന്ത്രണങ്ങളോ ആവശ്യമില്ല. മുന്നു കി.മി. ഫോറസ്റ്റ് മാത്രമാണ് ഇത്തരമൊരു വൻ വികസനത്തിന് തടസ്സമായിട്ടുള്ളത്.
എറ്റവും ഒടുവില്‍ ജൂലൈ 12ന് കല്‍പ്പറ്റയില്‍ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ശിലാസ്‌ഥാപനത്തിനെത്തിയ മുഖ്യമന്ത്രി ബദല്‍ പാതയുടെ വിശദമായ പ്രൊജക്‌ട് റിപ്പോര്‍ട്ട് ഉടന്‍ തയാറാക്കി ഈ വര്‍ഷം തന്നെ പ്രവൃത്തി ടെന്‍ഡര്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എങ്കിലും വനഭൂമിയുടെ കാര്യത്‌ില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
ദേശീയപാത 212ല്‍ താമരശേരി ചുരത്തിലെ രണ്ടാം വളവില്‍ (29ാം മൈല്‍) ആരംഭിച്ച് തളിപ്പുഴ വഴി പൂക്കോട് ബസ് സ്‌റ്റോപ്പിന് സമീപം എത്തുന്നതാണ് ചിപ്പിലിത്തോട് ബദല്‍ പാത. 14.44 കിലോമീറ്റര്‍ ദൈര്‍ഘ്യംവരുന്ന ഈ പാത കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിലൂടെയും വയനാട്ടിലെ വൈത്തിരി പഞ്ചായത്തിലൂടെയുമാണ് കടന്നു പോകേണ്ടത്. രണ്ടാംവളവ് മുതല്‍ മരുതിലാവ് വരെ 5.4 കിലോമീറ്റര്‍ സ്വകാര്യഭൂമിയാണ്. ഇവിടെ നിന്ന് 3.3 കിലോമീറ്റര്‍ കോഴിക്കോട് ഡിവിഷന്‍ പരിധിയിലെ റിസര്‍വ് വനമാണ്. 8.74 കിലോമീറ്ററില്‍ തുടങ്ങി 14.44 വരെയുള്ള ഭാഗമാണ് വൈത്തിരി പഞ്ചായത്തില്‍. ഇതില്‍ മൂന്നു കിലോമീറ്റര്‍ റിസര്‍വ് വനവും 2.6 കിലോമീറ്റര്‍ നിക്ഷിപ്‌ത വനവുമാണ്. പാതയിസ് 8.940 കിലോമീറ്ററാണ് ആകെ വനഭൂമിയിലൂടെ കടന്നുപോകേണ്ടത്. നിര്‍മാണത്തിന് 12 ഹെക്‌ടര്‍ സ്വകാര്യസ്‌ഥലവും ഏറ്റെടുക്കേണ്ടതുണ്ട്. സ്‌ഥലം വിട്ടുകൊടുക്കാന്‍ ഉടമകള്‍ തയാറാണെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഏറ്റെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് ശുഷ്‌കാന്തി കാട്ടുന്നില്ല. കഴിഞ്ഞ ജൂണില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം സ്‌ഥലമെടുപ്പ് നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, പി.കെ. ജയലക്ഷ്‌മി, വി.കെ. ഇബ്രാഹീംകുഞ്ഞ് എന്നിവരും പങ്കെടുത്ത അന്നത്തെ യോഗത്തില്‍ രണ്ടു മാസത്തിനകം വിശദമായ പ്രോജക്‌ട് റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും മരാമത്ത് വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
ചുരത്തിനു ബദലായി അഞ്ച് പാതകളുടെ നിര്‍ദേശം ഉയര്‍ന്നിരുന്നു. ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ, ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി, പെരുവണ്ണാമൂഴിപൂഴിത്തോട്-പടിഞ്ഞാറെത്തറ, കുഞ്ഞോം-വിലങ്ങാട്, മേപ്പാടി-ചൂരല്‍മല-പോത്തുകല്ല്-നിലമ്പൂര് എന്നിങ്ങനെയായിരുന്നു നിര്‍ദേശങ്ങള്‍. ഇതിൽ എറ്റവും അനുയോജ്യമായിട്ടുള്ളതും ഫാസിലിബിറ്റി സ്റ്റഡി നിർദ്ദേശിച്ചതും പോത്തുകല്ല് മേപ്പാടി റോഡ് ആണ് എന്ന് PWD റിപ്പോർട്ട് ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ