2012 നവംബർ 15, വ്യാഴാഴ്‌ച

പ്രവാസ യാത്ര...

ഒരു പ്രവാസി ...
യാത്രയാരോടും പറയാതെ
പടിയിറങ്ങി...
വാക്കും കേള്‍ക്കാതെ 
ഒരു വാക്കും മിണ്ടാതെ 
തല കുനിച്ചൂ...
ഇനി ഒരു വാക്കു മിണ്ടിയാല്‍ 
ഒരു നോക്ക് നോക്കിയാല്‍ 
ഈ യാത്ര ഇവിടെ നിന്ന് പോകും...
ഈറനായ്‌ കണ്ണുകള്‍ കേണു നോക്കി,
പൈതങ്ങള്‍ കാലില്‍ പിടിയമര്‍ത്തി...
തിരിയാതെ ഞാനും...
മനസ്സിന്‍റെ തേങ്ങലും...
അമര്‍ത്തി പിടിച്ചു ഞാന്‍ തരിച്ചു നിന്നു..
എല്ലാം കരഞ്ഞോന്നു തീര്‍ത്തു നോക്കാം,
ആണായി പോയതും നിര്ഭാഗ്യമത്രേ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ